ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ- സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു

വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ 78-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ദേശീയ പതാക ഉയർത്തി. ഡോ. K. ജോഷി (RMO) യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ SN സെൻട്രൽ സ്കൂളിലെ NCC ഫസ്റ്റ് കേരളാ ബറ്റാലിയൻ വിദ്യാർത്ഥികളും ,സെക്യൂരിറ്റി ഗാർഡ്സ് ടീമും സ്വാതന്ത്ര്യ ദിന പരേഡ് നടത്തി.സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ S. ഷാജി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, പ്രസന്നൻ ലക്ഷ്മണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡോക്ടർമാരും ഹോസ്പിറ്റൽ ജീവനക്കാരും നഴ്സിംഗ് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!