വർക്കലയിലെ വിവിധ സാമൂഹ്യ – സാംസ്ക്കാരിക സംഘടനാ പ്രതിനിധികളുടെ യോഗംവർക്കല റെയിൽവെ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 24 ഓഗസ്റ്റ് 15 ന് മൈക്രോൺ കംപ്യൂട്ടേഴ്സ് ഹാളിൽ ചേർന്നു. വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നടന്നു വരുന്ന വികസന പ്രവർത്തനങ്ങളും സ്റ്റേഷനിലെ അപര്യാപ്തതകളും സ്റ്റേഷനിൽ യാത്രയ്ക്കെത്തുന്ന വിനോദ സഞ്ചാരികളും തീർത്ഥാടകരും മറ്റ് ബഹുജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകളും പ്രസ്തുത യോഗം ചർച്ച ചെയ്തു.

പ്രസ്തുത യോഗത്തിനു ശേഷം കൂടിയ വർക്കല റെയിൽവേ യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ പൊതുയോഗം ചുവടെ ചേർക്കുന്ന ആളുകളെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രസിഡൻറ് അഡ്വക്കേറ്റ് ആർ അനിൽകുമാർ വൈസ് പ്രസിഡൻറുമാർ സുഗുണൻ പി രാജീവ്. ജിജനറൽ സെക്രട്ടറി കെ.ശൈവ പ്രസാദ്സെ ക്രട്ടറി ബൈജു ഗോപാൽ സി. സുലോചനൻ ഖജാൻജി ഡോ. കൃഷ്ണകുമാർ ഓഡിറ്റർ നൗഷാദ് പി രക്ഷാധികാരികൾ സുഭാഷ് പി രാധാകൃഷ്ണൻ ജി ഗോപാലകൃഷ്ണൻ ആർ കൂടാതെ ഭാരവാഹികൾക്ക പുറമെ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്ക്കരിച്ചു.

പ്രതിദിനം കാൽ ലക്ഷത്തോളം യാത്രക്കാരുള്ളതും തിരുവനന്തപുരം ജില്ലയിൽ സെൻട്രൽ സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവുമധികം യാത്രക്കാരും വരുമാനവുമുള്ള തുമായ വർക്കല സ്റ്റേഷന് ബന്ധപ്പെട്ട അധികൃതരിൽ നിന്നും കടുത്ത അവഗണന നേരിടുകയാണ്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ് പ്രസ് നിർത്തുന്ന വർക്കലയിൽ ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് അടിയന്തിരമായി നിർത്താൻ നടപടി സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. അതു പോലെ കേവലം 825 കി.മീ ദൂരം ഓടിക്കപ്പെടുന്ന കൊച്ചുവേളി – മൈസൂരു എക്സ്പ്രസിനും വർക്കലയിൽ സ്റ്റോപ്പ് അനുവദിക്കണം വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്തു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന എല്ലാ ടെയിനുകൾക്കും കൂടാതെ എല്ലാ അവധിക്കാല സ്പെഷ്യൽ ട്രെയിനുകൾക്കും വർക്കലയിൽ അടിയന്തിരമായി സ്റ്റോപ്പ് നല്കണം.

വർക്കലയിലെ ഒന്നാം പ്ളാറ്റ് ഫോമിലെ ലൂപ്പ് ലൈൻ മെയിൻ ലൈൻ ആക്കി മാറ്റുക,സ്റ്റേഷനിലെ രണ്ട് പ്ളാറ്റ്ഫോമുകൾക്കും പൂർണ്ണമായി മേൽക്കൂര നിർമ്മിക്കുക സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ അടച്ചിട്ടിരിക്കുന്ന നടപ്പാലം അടിയന്തിരമായി തുറക്കുക പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റിസർവേഷൻ ടിക്കറ്റുൾപ്പടെ എടുക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന വർക്കലസ്റ്റേഷനിൽ നിലവിലുള്ള കിണർ അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉപയോഗ ക്ഷമമാക്കുക എന്നീ ആവശ്യങ്ങളിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് യോഗം അധികൃതരോട് അഭ്യർത്ഥിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് ആർ അനിൽകുമാർ അധ്യക്ഷം വഹിച്ചു. കെശൈവ പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി സുഗുണൻ,റസിഡൻസ് അസോസിയേഷനുകളുടെ ഏകോപന സമിതി സെക്രട്ടറി പി. സുഭാഷ്, കൂടാതെ വിവിധ സാമൂഹ്യ – സാംസ്ക്കാരിക സംഘടനാ നേതാക്കളും സംസാരിച്ചു.

