റോമില്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷ പരിപാടിയില്‍ ശിവഗിരിമഠത്തിലെ സ്വാമി വീരേശ്വരാനന്ദയും പങ്കെടുത്തു. ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ വാണി റാമുമായി സ്വാമി റോമില്‍ ശിവഗിരിമഠം സംഘടിപ്പിക്കുന്ന സര്‍വ്വമത സമ്മേളനശതാബ്ദി സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി എന്നു സ്വാമി പറഞ്ഞു. ഗുരുദേവകൃതികളും ജീവചരിത്രവും അവര്‍ക്കു നല്‍കി. ഇറ്റലി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഷൈന്‍ കൊല്ലം ഒപ്പമുണ്ടായിരുന്നു.

