രണ്ടാം പിണറായി സര്‍ക്കാര്‍ 5940 കോടി രൂപ KSRTCക്ക്‌ നൽകി; ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിന്‌ 71.53 കോടി രൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!