
പോത്തന്‍കോട് : ശാന്തിഗിരിയിലെ ആഘോഷങ്ങള്‍ ജാതി-മത-ദേശ-രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവര്‍ക്കും വേണ്ടിയുളളതാണ്. സ്നേഹവും സാഹോദര്യവും ലാളിത്യവും ഐക്യവും നല്‍കൂന്ന വേദിയായി ആശ്രമം എപ്പോഴും മാറാറുണ്ട്. ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരില്‍ ജനങ്ങള്‍ തമ്മിൽ അകലുന്ന ഒരു കാലഘട്ടത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകൾക്ക് ഒരുമിച്ച് വേദി പങ്കിടാൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിലൂടെ ശാന്തിഗിരി മുന്നോട്ടു വയ്ക്കുന്നത് മതസൗഹാർദ്ധത്തിൻ്റെ സന്ദേശമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. തൊണ്ണൂറ്റിയെട്ടാമത് നവപൂജിതം ആഷോഷങ്ങളോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ആശയങ്ങൾ ഇന്ന് ലോകത്തുടനീളം പ്രചാരം നേടിയത് ആ സന്ദേശങ്ങള്‍ക്കുളള അംഗീകാരമാണ്. ഗുരുവിന്റെ വാക്കും വീക്ഷണവും ഏറെ പ്രസക്തമായിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടെ മുന്നിലുളളത്. രാജ്യത്ത് കൂടുതല്‍ സമാധാനന്തരീക്ഷം ഉണ്ടാകുവാനും അതോടൊപ്പം പല വിധ കാരണങ്ങളാല്‍ പല ചേരികളിലായി മാറുന്ന ജനങ്ങളെ കൂടുതൽ അടുപ്പിക്കുവാനും സാഹോദര്യതുല്യമായ ജീവിതസാഹചര്യം വളർത്തിയെടുക്കുവാനും ഗുരുവിൻ്റെ വാക്കുകൾ ഏറെ പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട കാലമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

റോൾ ബോൾ സ്കേറ്റിംഗിൽ ദേശീയ ടീമിൽ ഇടം നേടിയ കുമാരി ആർ. കല്പശ്രീയെയും വാട്ടർ പോളോയിൽ ദേശീയതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കുമാരി ദക്ഷിണ ബിജോയെയും ചടങ്ങിൽ അനുമോദിച്ചു. അവധൂതയാത്രയെ ആസ്പദമാക്കി ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ വിജയികളായ സ്മൃതി.എസ്.നായർ, വിവേക്.വി.പി, മായ .എസ്.എൻ, സുമ.എസ്, സൽപ്രിയൻ, ബിജു.ആർ.ജി, മുക്ത ഷീബ സുരേഷ് എന്നിവർക്കുളള സമ്മാദാനവും മന്ത്രി നിർവഹിച്ചു.

ഭാരതീയ ജനതാപാർട്ടി ജില്ല പ്രസിഡൻ്റ് അഡ്വ.വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡൻ്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, മാർത്തോമാ സഭ കൊല്ലം ഭദ്രാസനം ബിഷപ്പ് ഡോ.ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്കോപ്പ, കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, സോമതീരം മാനേജിംഗ് ഡയറക്ടർ ബേബി മാത്യൂ, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എസ്.എം.റാസി, ആത്മവിദ്യാലയം അഡ്വൈസർ സബീർ തിരുമല, മഹിള കോൺഗ്രസ് സെക്രട്ടറി ദീപ അനിൽ, കോലിയക്കോട് മഹീന്ദ്രൻ, കിരൺ ദാസ് .കെ, പൂലന്തറ റ്റി,മണികണ്ഠൻ നായർ, ഷോഫി.കെ, അനിൽ ചേർത്തല, ജയപ്രകാശ്.എ, ഹലിൻ കുമാർ.കെ.വി, നിധി.കെ.ജി, ജി.ജി. വൽസല, എന്നിവർ സംസാരിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും ഡോ.ഹേമലത.പി.എ കൃതജ്ഞതയും പറഞ്ഞു.






