അജ്മൽ ശ്രീക്കുട്ടിയെ പരിചയപ്പെട്ടത് ചികിത്സയ്ക്കെത്തിയപ്പോൾ; ബന്ധം സ്ഥാപിക്കുന്നത് കൊറിയോഗ്രാഫർ എന്ന് പറഞ്ഞ്

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ. കരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതിൽ സ്വദേശി 27 കാരനായ അജ്മൽ കൊറിയോഗ്രാഫർ എന്ന രീതിയിലാണ് ശ്രീക്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. അത് അടുത്ത സൗഹൃദമായി മാറുകയായിരുന്നു.രണ്ട് മാസം മുൻപാണ് അജ്മലുമായി സൗഹൃദത്തിലാകുന്നത്. ചികിത്സയ്ക്കായി എത്തിയ അജ്മൽ ആ സൗഹൃദം മുതലെടുക്കുകയായിരുന്നു. ചുരുങ്ങിയ സൗഹൃദകാലത്തിനിടയിൽ എട്ട് ലക്ഷം രൂപയാണ് ശ്രീക്കുട്ടിയിൽ നിന്ന് അജ്മൽ വാങ്ങിയത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയത്.

ആറ് ക്രിമിനൽ കേസിൽ പ്രതിയായ അജ്മൽ ചന്ദനം കടത്തിയ കേസിലും പ്രതിയാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി ഷാജി – സുരഭി ദമ്പതികളുടെ മകളായ ശ്രീക്കുട്ടി 2017 ലാണ് എം ബി ബി എസ് പാസായത്. സേലത്തെ വിനായക മിഷൻ റിസർച്ച് ഫൗണ്ടേഷനിൽ നിന്ന് പഠിച്ചിറങ്ങിയ ശ്രീക്കുട്ടി എം ബി ബി എസ് പഠനത്തിന് ഇടയിലാണ് വിവാഹിതയാകുന്നത്. ഒരു വർഷം മാത്രമാണ് വിവാഹ ബന്ധം തുടർന്നത്. കഴിഞ്ഞ ഒരു വർഷമായി വല്യയത്ത് ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുകയായിരുന്നു.

അതേസമയം സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വനിതാ ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ നരഹത്യാക്കുറ്റം. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അപകട ശേഷം വാഹനം മുന്നോട്ട് പോകാൻ നിർദ്ദേശിച്ചത് ഡോക്ടറെന്ന് പോലീസ്. ഇവർക്കെതിരെ പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!