തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും വനിതാ ക്ഷേമ വകുപ്പിന്റെയുംഇടവ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള വനിതാ ജംഗ്ഷൻ ഡിസംബർ ഏഴിന് നടക്കും. വനിതാ ജംഗ്ഷന്റെ പ്രചരണാർത്ഥം പ്രചരണ ഘോഷയാത്ര സംഘടിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 4. 30ന് പഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിച്ച് മരക്കട ജംഗ്ഷനിൽ സമാപിച്ച ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ അണിനിരന്നു. പ്രചരണ ഘോഷയാത്രയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ബാലിക് നിർവഹിച്ചു.



വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്.കുമാർ ,വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത എസ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സീനത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഹർഷാദ് സാബു, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ കലാപരിപാടികൾ, ഫ്ലാഷ് മോബ്, വിവിധ വേഷവിധാനങ്ങളിൽ അണിനിരന്നവർ ഒക്കെ ഘോഷയാത്രയ്ക്ക് നിറപ്പകിട്ടേകി.

