ഇരുപത് വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഢിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു.

ഇരുപത് വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഢിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു.
ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചു വീട്ടിൽ ജെസ്ബിൻ സജി (21) യെയാണ് പോലീസ് പിടി കൂടിയത്.

കഞ്ഞിക്കുഴി സ്വദേശിയായ ഇരുപതുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി കാൽവരിമൗണ്ട് , കോട്ടയം , കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജു കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ നഗ്ന വീഡിയോ എടുക്കുകയും ചെയ്തതായാണ് പരാതി.

2023 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് പീഡനം നടന്നതായി ആരോപിച്ചത്. നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതറിഞ്ഞ യുവതി ഉപ്പുതറ പോലീസിൽ പരാതി നല്കി.

യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ വച്ച് ആയതിനാൽ കേസ് ഉപ്പുതറ പോലീസ് തങ്കമണി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് തങ്കമണി പോലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതിക്ക് സമാനമായ മറ്റ് ചില കേസുകൾ കൂടിയുള്ളതായും പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!