വര്‍ക്കല: ഫോറം ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് വര്‍ക്കല( ഫ്രാവ്) യുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും ശനിയാഴ്ച വര്‍ക്കല എസ്.ആര്‍. മിനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30-ന് ഓണാഘോഷം വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍.തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍, 12.30-ന് ഓണസദ്യ. മൂന്നിന് വാര്‍ഷികാഘോഷം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എല്‍.എ. മുഖ്യപ്രഭാഷണവും മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍ അവാര്‍ഡ് ദാനവും നടത്തും. വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി.അനില്‍, കേരളസംഗീത അക്കാദമി പുരസ്‌കാര ജേതാവ് വത്സന്‍ നിസരി, ഗുരുപൂജ അവാര്‍ഡ് ജേതാക്കളായ വെണ്‍കുളം ജയകുമാര്‍, ചെറുന്നിയൂര്‍ നമശിവായന്‍, മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ച രാരീഷ് എന്നിവരെ ആദരിക്കും. ഫ്രാവ് ഭാരവാഹികളായ ഡോ.പി.ചന്ദ്രമോഹന്‍, പി.സുഭാഷ്, വി.മോഹനചന്ദ്രന്‍നായര്‍, കെ.രഘുനാഥന്‍, എസ്.സലിംകുമാര്‍, ആര്‍.സുലോചനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
ഫോറം ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് വര്‍ക്കല( ഫ്രാവ്) യുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും ശനിയാഴ്ച വര്‍ക്കല എസ്.ആര്‍. മിനി ഓഡിറ്റോറിയത്തില്‍ നടക്കും
