ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അഥവാ സെപ്റ്റംബര്‍ 22 ന്

96-ാമത് ഗുരുദേവ മഹാസമാധി ദിനം സെപ്റ്റംബര്‍ 22 ന്

ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അഥവാ സെപ്റ്റംബര്‍ 22 നാണ്. കന്നി 5 ഇക്കൊല്ലം അന്നായതു കൊണ്ടാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ദിനമാറ്റം സംഭവിച്ചിട്ടുള്ളത്. ചില പ്രമുഖ പത്രസ്ഥാപനങ്ങളുടെ കലണ്ടറുകളില്‍ ഇക്കൊല്ലത്തെയും മഹാസമാധി ദിനം പതിവ്പോലെ സെപ്റ്റംബര്‍ 21 ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഇത് തെറ്റിദ്ധാരണ ഉളവാക്കുന്നതിന് കാരണമായിട്ടുണ്ട്. ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അതായത് സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയാണ് ശിവഗിരി മഠത്തിലും ശാഖാആശ്രമങ്ങളിലുമെല്ലാം ആചരിക്കുന്നത്. അതിനാല്‍ അന്നേ ദിവസമാണ് മഹാസമാധി ദിനം ഏവരും ഭക്തിനിര്‍ഭരമായി ആചരിക്കേണ്ടതെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ്സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!