ചൂരല്‍മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്; തടഞ്ഞ് പ്രദേശവാസികള്‍, നിയന്ത്രണം വേണമെന്ന് ആവശ്യം

കല്‍പ്പറ്റ: പ്രകൃതിദുരന്തം നടന്ന ചൂരല്‍മലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞ് പ്രദേശ വാസികള്‍. ഉരുള്‍പ്പൊട്ടല്‍ മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ അനിയന്ത്രിതമായി എത്തുന്നുവെന്നാണ് പ്രദേശ വാസികളുടെ ആരോപണം. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് വരുന്നത്. പ്രദേശവാസികള്‍ക്കൊപ്പം പൊലീസും വാഹനം തടഞ്ഞു.

ചൂരല്‍മലയിലേക്ക് പ്രവേശിക്കാന്‍ കൃത്യമായ പാസ് ആവശ്യമാണ്. എന്നാല്‍ ഈ പാസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്രയും പെട്ടെന്ന് പുനരധിവാസം ഉറപ്പാക്കുക, ഉപജീവന മാര്‍ഗം ഉറപ്പാക്കുകയെന്നതാണ് പ്രദേശ വാസികളുടെ ആവശ്യം.

ഇതിന് പകരം ‘ഡിസാസ്റ്റര്‍ ടൂറിസം’ എന്ന രീതിയില്‍ വിനോദ സഞ്ചാരികളെ കയറ്റിവിടുന്നതിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.

‘ഇപ്പോഴും 47ഓളം മൃതശരീരങ്ങള്‍ ലഭിക്കാനുണ്ട്. എത്രത്തോളം സങ്കടത്തിലാണ് ജനങ്ങള്‍ നില്‍ക്കുന്നതെന്ന് ആളുകള്‍ മറന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും മറ്റ് അനുബന്ധ സംവിധാനങ്ങളും അത് മറന്നു. ഇപ്പോള്‍ തന്നെ പത്ത് അമ്പതിലധികം വാഹനങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കര്‍ശന നിയന്ത്രണം വേണം’, പ്രദേശവാസികള്‍  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!