പോത്തന്‍കോട്: കേരളത്തിലെ ഒരാശ്രമത്തിലും ഒരു സാഹിത്യകാരന്റെയും പേരില്‍ ഒരു പ്രദര്‍ശനവും കാണാന്‍ സാധ്യതയില്ല.


ശാന്തിഗിരി ആശ്രമത്തില്‍ ഒരുക്കിയ ഒ.വി.വിജയന്റെ സ്മൃതിവേദി കരുത്തിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശാന്തിഗിരി ഫെസ്റ്റ് നഗരിയില്‍ സ്ഥാപിതമായ ഒ.വി.വിജയന്‍ സ്മൃതിവേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


ജാതിമതവ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ സ്വീകരിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആശ്രമമാണ് ശാന്തിഗിരി. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരേണ്ടത് ഓരോ സാമൂഹ്യപ്രവര്‍ത്തകന്റെയും കടമയാണ്.

ഒ.വി.വിജയന്റെ സാന്നിദ്ധ്യം പുതിയതലമുറയെ പഠിപ്പിക്കാന്‍ ഇടമുണ്ടാകുന്നത് പ്രശംസനീയമാണ്. പതിനായിരകണക്കിന് പേരെ ആകര്‍ഷിക്കുന്ന രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒന്നായി ശാന്തിഗിരി ഫെസ്റ്റ് മാറിയെന്നും മന്ത്രി പറഞ്ഞു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ഗുരുസവിധ്, സ്വാമി സായൂജ്യനാഥ്, സ്വാമി വന്ദനരൂപന്‍, സ്വാമി ജ്യോതിര്‍പ്രഭ, ജനനി പൂജ, ജനനി കൃപ, സബീര്‍ തിരുമല, ജയപ്രകാശ്. എ, അനില്‍ ചേര്‍ത്തല, ഹരീഷ് റാം, ജോയി തങ്കി എന്നിവര്‍ സംബന്ധിച്ചു.

