സമാധാനം കണ്ടെത്താന്‍ സ്വയം സ്വാംശീകരിക്കണം- മന്ത്രി ഒ.ആര്‍. കേളു



പോത്തന്‍കോട് : വലിയ പ്രാധാന്യമുളള വിഷയമാണ് ഹീലിംഗ്. എല്ലാവരും സമാധാനം വേണം എന്നാഗ്രഹിക്കുന്നവരും അതിനു വേണ്ടി  അന്വേഷിച്ച് ഓടി നടക്കുന്നവരുമാണ്.

കണ്‍മുന്നിലുളള സമാധാനം കണ്ടെത്തുന്നതിന് സ്വയം സ്വാംശീകരിക്കണമെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. ശാന്തിഗിരി ഫെസ്റ്റില്‍ ആനന്ദത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കുന്ന ഹീലിംഗ് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വര്‍ത്തമാനകാലഘട്ടത്തിലെ വളരെയേറെ പ്രസക്തിയുളള സന്ദേശമാണ് ശാന്തിഗിരി ആശ്രമം.സ്വന്തം

ദേഹത്തെ പ്പോലെ എല്ലാവരെയും കാണാനും സ്വന്തം വീടു പോലെ ഈ ലോകത്തെ കാണാനും നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്തു. ഏകാഗ്രത എത്രത്തോളം കൈവരിക്കുക എന്നതാണ് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രധാന ഘടകം  ലോകത്തിലെയും രാജ്യത്തിലെയും പൊതുവേയുളള സ്ഥിതിവിശേഷങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗുരുവിന്റെ പാത പിന്തുടരേണ്ട ഏറ്റവും വലിയ കാലഘട്ടമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിന്‍ദാസ്.എസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്തംഗം അനി.കെ, വെമ്പായം ഗ്രാമപഞ്ചായത്തംഗം പളളിനട.എം.നസീര്‍, പോത്തന്‍കോട് സി.പി.ഐ (എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.വി.സജിത്ത് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. സ്വാമി ജയപ്രിയന്‍ ജ്ഞാന തപസ്വി സ്വാഗതവും ജനനി കരുണശ്രീ ജ്ഞാന തപസ്വിനി കൃതജ്ഞതയും പറഞ്ഞു.



ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റിലെ മുഖ്യആകര്‍ഷണമായ ഹീലിംഗ് ഗാര്‍ഡന്റെ ഔപചാരികമായ ഉദ്ഘാടനം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!