പോത്തന്‍കോട് : ആത്മീയത മാത്രമല്ല, ഭൗതികത കൂടി ചേരുമ്പോഴാണ് മനുഷ്യന്റെ നിലനില്‍പ്പ് ലോകത്ത് സാധ്യമാകുന്നതെന്നും ഭൌതികവും ആത്മീയതയും സമന്വയിക്കുന്ന പ്രധാന കേന്ദ്രമാണ് ശാന്തിഗിരിയെന്നും കായികമന്ത്രി വി.അബ്ദുറഹിമാന്‍.

ശാന്തിഗിരി ആശ്രമം സ്പിരിച്വല്‍ സോണില്‍ ഗുരുവിന്റെ പേരിലുളള ഉദ്യാനം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യാനം എന്നത് സമാധാനത്തിന്റെ പ്രതീകവും പ്രകൃതിയോടുളള സ്നേഹവുമാണ്.

ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊളളാന്‍ പാകപ്പെട്ട മനസ്സുണ്ടാകണം. ശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് മനുഷ്യനില്‍ ദര്‍ശനബോധം ഉളവാകുന്ന തരത്തില്‍ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനനി മംഗള, ജനനി വിനയ, കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ്(റിട്ട.), വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, എം.ഇക്ബാല്‍, ഡോ.റ്റി.എസ്. സോമനാഥന്‍, എം.എസ്. രാജു, ആഘോഷ്കുമാര്‍, അബ്ദുള്‍ മജീദ്, പൂലന്തറ കിരണ്‍ദാസ്, എം.എ.ഷുക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ: ശാന്തിഗിരിയില്‍ ഗുരുവിന്റെ ഉദ്യാനം കായിക മന്ത്രി വി.അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചപ്പോള്‍. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമീപം

