പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ. ചാവക്കാട് സ്വദേശി ബിൻഷാദാണ് ആക്രമണം നടത്തിയത്.

വധശ്രമക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന വ്യക്തിയാണ് ഇയാൾ. ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ഇഷ്ടിക കൊണ്ടാണ് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. യാതൊരു പ്രകോപനമൊന്നുമില്ലാതെയാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!