കൊച്ചി: കടമക്കുടിയിലെ കൂട്ടമരണത്തിന് കാരണം സാമ്പത്തികബാധ്യതയെന്ന് സൂചന. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്.
നിജോയുടെ രണ്ട് മൊബൈല്‍നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടതെന്നാണ് സഹപ്രവര്‍ത്തകന്‍ പറഞ്ഞത്.നിജോയും ഭാര്യ ശില്‍പയും തൂങ്ങിമരിച്ചനിലയിലായിരുന്നു.
മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങള്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു. ഏയ്ബലും ആരോണും വരാപ്പുഴ ഇസബെല്ല സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ മേല്‍നടപടികള്‍ക്കായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

