ഒരുമിച്ച് താമസിക്കുന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം അഴീക്കലിലാണ് സംഭവം.

പൊള്ളലേറ്റ പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശിനി ഷൈജമോള്‍ ചികിത്സയിലാണ്. നാല് വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

