വര്‍ക്കലയില്‍ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി MDMA, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതി പിടിയില്‍

വർക്കലയിൽ വൻ രാസലഹരി വേട്ട
സംസ്ഥാനത്തൊട്ടാകെ കേരള പോലീസ് നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായൺ IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ വർക്കല ചെറുന്നിയൂർ ശാസ്ത്താൻ നട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മനു എന്ന് വിളിക്കുന്ന മുകേഷിന്റെ വീട്ടിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 12gm MDMA യുമായി മനു എന്ന് വിളിക്കുന്ന മുകേഷ് നെ തിരുവനന്തപുരം റൂറൽ DANSAF ടീമും വർക്കല SHO യുടെ നേതൃത്വത്തിലുള്ള വർക്കല പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി MDMA, കഞ്ചാവ് തുടങ്ങിയ മാരക മയക്കു മരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതിയെ റൂറൽ ഡാൻസാഫ് ടീം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.

തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശ്രീമതി കിരൺ നാരായൺ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ dysp ശ്രീ പ്രദീപ് വർക്കല ASP ശ്രീ ദീപക് ധൻകർ IPS എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല SHO ശ്രീ പ്രവീണിന്റെ നേതൃത്വത്തിൽ SI ശ്രീകാന്ത് ഇതിഹാസ്,ലിജോ Scpo ബ്രിജിലാൽ WScpo ഷീബ cpo മാരായ അഭിജിത്,ആദർശ് തിരുവനന്തപുരം റൂറൽ DANSAF SI ബിജുകുമാർ SCPO വിനീഷ് CPO മാരായ സുനിൽരാജ്,ഫാറൂഖ് എന്നിവരും ചേർന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!