തിരുവനന്തപുരത്ത് എം ഡി എം എയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 10.55 ഗ്രാം എം ഡി എം എയും 14 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ശരത്, നിഖിൽ രാജ് (സൈബർ സെൽ), അനന്തു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!