നെടുംമ്പശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി.

കൊച്ചി∙ നെടുംമ്പശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പോയ വിമാനമാണു നിലത്തിറക്കിയത്.

ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്നാണു വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചത്.

രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

റൺ‌വേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കള‍ഞ്ഞശേഷമായിരുന്നു ലാൻഡിങ്. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!