തൃശൂര്‍ ∙ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 .15 നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്.

ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ചു വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി.

കൈ കൊണ്ട് പ്രസ് ചെയ്തു തുറക്കുന ഡോറായിരുന്നുവെന്നും കൈതട്ടി ഡോർ തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാരുടെ മൊഴി.




