സഹകരണ എക്‌സ്‌പോ 2025 സ്വാഗതസംഘ രൂപീകരണയോഗം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്‌തു.



ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്ന് പാലസിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ എക്സ്പോയുടെ  സ്വാഗത സംഘ രൂപീകരണ യോഗം  സഹകരണ വകുപ്പ് മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ കൈവരിച്ച നേട്ടങ്ങളും ഉയർത്തിപ്പിടിച്ച  ബദൽ മാതൃകയും ഉത്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും   പൊതു സമൂഹത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്സ്പോ സംഘടിപ്പിക്കുന്നത്

എക്സ്പോയുടെ ഭാഗമായി സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിപണന മേള, വിവിധ വിഷയങ്ങൾ ആസ്പദമാക്കിയുള്ള സെമിനാറുകൾ , കലാ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും .

240 എക്സിബിഷൻ സ്റ്റാളുകളും 10 തീം ബെയ്സ്ഡ് സ്റ്റാളുകളും  ചേർത്ത് 250 സ്റ്റാളുകൾ മേളയുടെ ഭാഗമാകും. മറ്റു സംസ്ഥാനങ്ങളിൽ
നിന്നുള്ള പ്രതിനിധികളും സഹകരണ എക്സ്പോയിൽ പങ്കെടുക്കു൦.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!