ഈറ്റ് റൈറ്റ്’ വാക്കത്തോൺ ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.





25ന് സെമിനാറും ഭക്ഷ്യമേളയും സംഘടിപ്പിക്കും

ദേശീയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഈറ്റ് റൈറ്റ് വാക്കത്തോൺ ജില്ലാ കളക്ടര്‍ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്യുന്നു തുടർന്ന് കനകക്കുന്നിൽ കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബും

ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഈറ്റ് റൈറ്റ് ‘ വാക്കത്തോൺ സംഘടിപ്പിച്ചു. കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ നടന്ന വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ‘ഈറ്റ് റൈറ്റ് ഇന്ത്യ- ഫ്രീഡം ഫ്രം ഡിസീസസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്’എന്നതാണ് വാക്കത്തോണിന്റെ സന്ദേശം.

ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.സി.സി കേഡറ്റുകളും ശ്രീചിത്രാ പുവർഹോമിലെ കുട്ടികളും വാക്കത്തോണിൽ പങ്കെടുത്തു. തുടർന്ന് കനകക്കുന്നിൽ ‘സേവ് ഫുഡ് ഷെയർ ഫുഡ്’ എന്ന വിഷയത്തിൽ തെരുവ് നാടകവും ഫ്ലാഷ് മോബും അരങ്ങേറി. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചത്.

ഫെബ്രുവരി 25ന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ‘ചെറുധാന്യങ്ങളുടേയും സമ്പുഷ്ടീകരിച്ച ഭക്ഷ്യവസ്തുക്കളുടേയും പ്രാധാന്യം’ എന്ന വിഷയത്തില്‍ സെമിനാറും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിക്കും.

രാവിലെ 9.30 മുതൽ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന പരിപാടിയിൽ സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുദേവി, ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മീഷണർ, ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് ചെറുധാന്യങ്ങളുടേയും സമ്പുഷ്ടീകരിച്ച ഭക്ഷ്യവസ്തുക്കളുടേയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിക്കും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവു൦ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!