എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാം



01.01.95 മുതൽ 31.12.2024 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനീയോരിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 2025 ഏപ്രിൽ 30 വരെ സർക്കാർ സമയം അനുവദിച്ചതായി ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.



സ്പെഷ്യൽ റിന്യൂവൽ അപേക്ഷകൾ ഓൺലൈൻ മുഖേനയും സമർപ്പിക്കാവുന്നതാണ്. രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10 /1994 മുതൽ 9 / 2024 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് ഈ ഉത്തരവിൻ്റെ ആനുകൂല്യം ലഭിക്കും.



ഈ കാലയളവിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാത്തവർക്കും സീനിയോരിറ്റി നഷ്ടമായവർക്കും ഈ ഉത്തരവിൻ്റെ ആനുകൂല്യം ലഭിക്കുമെന്നും ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!