കൊല്ലത്തു വൻ ലഹരിവേട്ട

കൊല്ലം: നഗരത്തിൽ മാടൻനടയിൽ നിന്ന്‌ വൻ ലഹരി വേട്ട. 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉമയനല്ലൂർ പാറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം കൊണ്ടുവന്ന ലഹരി തിരുവനന്തപുരത്തും തുടർന്ന് കൊല്ലത്തും എത്തിക്കുകയായിരുന്നു. ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടുതൽ അളവാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!