
ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഏപ്രിൽ 7 ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടു്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നൽകുന്ന ഭാവികൾ (healthy beginning hopeful future) എന്ന സന്ദേശം ഉയർത്തി രാവിലെ 8 00 ന് വർക്കല മൈതാനം ജംഗ്ഷനിൽ നിന്നും പുത്തൻചന്തവരെ വാക്കത്തോൺ നടത്തുന്നു.

വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബി. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്ന വക്കത്തോൺ പരിപാടിക്ക് ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ: റ്റിറ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ: S K നിഷാദ് എന്നിവർ ഉൾപ്പടെയുള്ള ഡോക്ടർമാർ ,നഴ്സിംഗ് സ്റ്റാഫ് , ആരോഗ്യ പ്രവർത്തകർ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്നു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സമാപിക്കുന്ന വാക്കത്തോണിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഇതിനോടനുബന്ധിച്ചു ആരോഗ്യ സംരക്ഷണത്തിനായി ബോധവൽക്കരണ ക്ലാസും ഫ്ലാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്.

വേൾഡ് ഹെൽത്ത് ഡേ ആചരണത്തോടനുബന്ധിച്ചു ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യമായി ഷുഗർ ,അസ്ഥി ബലക്ഷനിർണയം ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് ലിപിഡ് പ്രൊഫൈൽ പരിശോധനയും, ECG പരിശോധനയും സൗജന്യമായി നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9400050200


