ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ എല്‍.സാം ഫ്രാങ്ക്‌ളിന്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സർക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കാലയളവില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് 222 പരാതികള്‍ ലഭിച്ചതില്‍ 211 പരാതികള്‍ തീര്‍പ്പാക്കി. അര്‍ഹതപ്പെട്ട വേതന നിഷേധം, തൊഴില്‍ നിഷേധം, മേറ്റുമാരുടെ നിയമനം, നിര്‍മാണ പ്രവൃത്തികള്‍ക്ക് തുക സമയബന്ധിതമായി അനുവദിച്ചു നല്‍കാതിരുന്നത്, തൊഴിലിട സൗകര്യങ്ങള്‍ നിഷേധിയ്ക്കല്‍ തുടങ്ങിയ പരാതികളാണ് പരിഹരിക്കപ്പെട്ടത്.

അര്‍ഹതപ്പെട്ട തുക അനുവദിച്ചു നല്‍കാതിരുന്ന 8 പരാതികളിലായി, 10,30,145 രൂപ നല്‍കുകയും അതില്‍ 80% തുക പരാതിക്കാര്‍ക്ക് സമയബന്ധിതമായി നല്‍കുകയും ബാക്കി തുക നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 84,625 രൂപ തൊഴിലുറപ്പു പദ്ധതി ഫണ്ടിലേയ്ക്ക് തിരിച്ചടപ്പിയ്ക്കുകയും ചെയ്തു.

ജില്ലയിലെ 11 ബ്ലോക്കു പഞ്ചായത്തുകളിലും 73 ഗ്രാമപഞ്ചായത്തുകളിലും ഓംബുഡ്‌സ്മാന്‍ നേരിട്ട് സന്ദര്‍ശനം നടത്തി. എല്ലാ തൊഴിലിടങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെ ഭാഗമായി ഓംബുഡ്‌സ്മാന്‍ നേരിട്ട് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട് ലഭിച്ച 31 പരാതികളും തീര്‍പ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!