

വര്‍ക്കല കഹാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
https://www.facebook.com/share/p/16aCTFWdWf/
ഉമ്മൻചാണ്ടി എന്ന ദീർഘവീക്ഷണമുള്ള മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ട് മാത്രമാണ് ഇന്ന് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത്.മറ്റു പലരും ഈ തുറമുഖ നിർമ്മാണത്തിൽ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.പക്ഷേ ഉമ്മൻചാണ്ടി എടുത്തത് പോലുള്ള ധീരമായ നിലപാടെടുത്ത് ഈ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ വേണ്ടി നിന്ന മറ്റൊരാളില്ലെന്നു നിസ്സംശയം പറയാൻ പറ്റും.

അദാനിയെ വിഴിഞ്ഞത്തെത്തിച്ച് പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കേന്ദ്ര അനുമതികൾ മുഴുവൻ നേടിയെടുത്ത് നിർമ്മാണത്തിനുള്ള എഗ്രിമെന്റ് ഒപ്പിട്ടത് ഉമ്മൻചാണ്ടിയാണ്.പിന്നീട് നിർമ്മാണം നടത്തിയത് അദാനി ഗ്രൂപ്പുമാണ്.അത് അദാനി ഗ്രൂപ്പിന് സമയം നീട്ടി നൽകി സഹായിച്ചപ്പോൾ ഒന്നും ഉമ്മൻചാണ്ടി ഒപ്പിട്ട എഗ്രിമെന്റ്നെ കുറ്റം പറഞ്ഞവർ അതിൽ പറഞ്ഞിരിക്കുന്ന കോമ്പൺസേഷൻ അദാനിയിൽ നിന്ന് വാങ്ങാൻ ഒരു നടപടിയും സ്വീകരിച്ചില്ല.അദാനിയോട് അല്ലായിരുന്നു എതിർപ്പ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയത്തോടായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ഞങ്ങൾ പണിതതാണ് എന്ന് പറയുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ 2016 ന് ശേഷം പണിത് 2018ലും 2019ലും പൂർത്തിയാക്കേണ്ടിയിരുന്ന കണക്ടിവിറ്റി രണ്ട് കിലോമീറ്റർ റോഡും 9 കിലോമീറ്റർ റെയിൽപാതയും പണിപൂർത്തിയാക്കിയോ..???
രണ്ട് കിലോമീറ്റർ റോഡ് 9 വർഷം കൊണ്ട് പണിയാൻ കഴിയാത്തവർ തുറമുഖം പണിതുവെന്ന് പറയുന്ന തമാശയാണ് ഇവിടെ നടക്കുന്നത്.

വരുന്ന തലമുറയ്ക്ക് വികസിത കേരളമെന്നത് തന്റെ ജീവിത സ്വപ്നമായി കണ്ട ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ ധീരമായ ചുവടുവെപ്പാണ് വിഴിഞ്ഞം തുറമുഖം.കേരളത്തിന്റെ ഭാവി കരുത്തുറ്റതാക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേരുന്നു.

