കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ലം പുഞ്ചക്കരി വാർഡ് സംഘടിപ്പിച്ച വിജയോത്സവം 2025 ൽ എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി മൊമൊന്റോ നൽകി ആദരിച്ചു.

എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിലെ
എയറോ നോട്ടിക്കൽ വിഭാഗം അധ്യാപകനും ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ അസിസ്റ്റന്റ് പ്രൊഫസർ അഭിനന്ത്‌ ജെ
ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകി. തിരുവല്ലം അച്യുതൻ നായർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വിജയോത്സവം 2025 ചടങ്ങിൽ പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

എയ്സ് കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ: ഫറൂഖ് സൈയിദ്, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ : സിറിയാക് കാനായിൽ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!