ശിവഗിരി : വീഥികളെല്ലാം ശിവഗിരിയിലേക്ക്. 91-ാമതു ശിവഗിരി മഹാതീര്‍ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ഥാടന പദയാത്രകള്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശിവഗിരിയിലേക്ക് തിരിച്ചു തുടങ്ങി. പദയാത്രകളെ വരവേല്‍ക്കാനും പദയാത്രികര്‍ക്ക് ഭക്ഷണ വിശ്രമ കാര്യങ്ങള്‍ ഒരുക്കുവാനും പദയാത്രകള്‍ കടന്നുപോകുന്ന മേഖലകളിലെ എല്ലാ വിഭാഗമാളുകളും തയ്യാറായി.. പലസ്ഥലത്തും ഗുരുദേവ പ്രസ്ഥാനങ്ങളുടെ കെട്ടിടങ്ങള്‍കൂടാതെ ഇതര സംഘടനകളുടെ സ്ഥപനങ്ങളും വിട്ടുനല്‍കുന്നുണ്ട്. താമസത്തിനൊപ്പം ഭക്ഷണം നല്‍കുന്നതിലും സാമുദായിക മൈത്രി ഊട്ടിഉറപ്പിക്കും വിധമാണ് പലയിടത്തും പങ്കാളിത്തം.
ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയത് കോട്ടയം നാഗന്പടം ക്ഷേത്രത്തില്‍ വച്ചായിരുന്നു. ജില്ലയില്‍ നിന്നുമാണ് വര്‍ഷം തോറും കൂടുതല്‍ പദയാത്രകള്‍ പുറപ്പെടുക. ഇവയില്‍ പലതിന്‍റെയും തുടക്കം ഈ ക്ഷേത്രത്തില്‍ നിന്നുമാണ് വടക്കന്‍മേഖലയില്‍ നിന്ന് തിരിക്കുന്നവയും ക്ഷേത്ര സമീപപ്രദേശങ്ങളില്‍ നിന്നുള്ളവയും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനയെത്തുടര്‍ന്ന് തീര്‍ത്ഥാടനനാനുമതി നല്‍കിയ വേളയില്‍ ഗുരുദേവന്‍ ഉപവിഷ്ടനായിരുന്ന തേന്‍മാവിന്‍ ചുവട്ടില്‍ യോഗവും ചേര്‍ന്നാണ് യാത്ര. അവിടെ എത്തിച്ചേരുന്നവര്‍ക്കെല്ലാം ആവശ്യമായ ക്രമീകരണം ഒരുക്കുന്നതില്‍ എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്‍ ഭാരവാഹികള്‍ ശ്രദ്ധാലുക്കളാകുന്നു.
ജില്ലയിലെ പള്ളം, കുമരകം, കുഴിമറ്റം, പാത്താമുട്ടം, വാകത്താനം പുലിക്കുട്ടിശ്ശേരി, ഇത്തിത്താനം, തൃക്കൊടിത്താനം, ചെങ്ങളം, തൃപ്പാദസേവാസമിതി പന്നിമറ്റം, വൈക്കം എന്നീ ഭാഗങ്ങളില്‍ നിന്നും പദയാത്രകളുണ്ട്.. തിരുവല്ല എസ്.എന്‍.ഡി.പി. യൂണിയന്‍ , തെക്കുംകരയില്‍ നിന്നും ഗുരുധര്‍മ്മപ്രചരണ സഭ ചിറ്റാര്‍ ൾീനാരായണ നഗറില്‍ നിന്നുള്ള കുമാരനാശാന്‍ സ്മൃതി പദയാത്രകളും പുറപ്പെടും. ആലപ്പുഴ കുട്ടമംഗലം, കായംകുളം, പുതുപ്പള്ളി, തൃപ്പാദഗുരുകുലം ചേവണ്ണൂര്‍ കളരി, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരം, കോലത്തുകര, ചെന്പഴന്തി , കൊല്ലം, കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി. യൂണിയന്‍, ഗുരുധര്‍മ്മപ്രചരണ സഭ കുളനടയില്‍ നിന്നും പദയാത്രകളുണ്ടാകും. ൾീനാരായണ ധര്‍മ്മാശ്രമം ചക്കുപള്ളം പദയാത്ര യും ആലുവ അദ്വൈതാശ്രമത്തില്‍ നിന്നുള്ള പദയാത്ര പുറപ്പെട്ടു കഴിഞ്ഞു.
