കണ്ണൂരിൽ ആക്രി സാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്‌ഫോടനം

ആക്രി സാധനം തരംതിരിക്കുന്നതിനിടെ സ്‌ഫോടനം. കതിരൂര്‍ പാട്യം മൂഴിവയലിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അസം സ്വദേശിയായ സെയ്ദ് അലി(48)യുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. ഇവര്‍ താമസിക്കുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. എട്ട് പേര്‍ ഒരുമിച്ച് ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചത്.

വെള്ളക്കുപ്പി തുറന്നപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് തന്നെയാണ് പൊട്ടിയതെന്നാണ് നിഗമനം. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!