
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ( എഴുപതാം വാർഷികം ) ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ജൂൺ 20ന് രാവിലെ 10 മണി മുതൽ 3 മണി വരെ ഹോസ്പിറ്റലിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .

ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ നടത്തുന്ന ഈ ക്യാമ്പിൽ സന്നദ്ധ സംഘടന പ്രവർത്തകർക്കും,വോളൻ്റിയേഴ്സിനും രക്തദാനം നടത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
8157874907,8891507920
എന്നീ ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.



