
നഗരസഭാ മേയര്‍ക്ക് ജയിലിലേക്ക് പോകേണ്ട സാഹചര്യം: ശോഭസുരേന്ദ്രന്‍
തിരുവനന്തപുരം:’ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനും അവരെ സഹായിക്കുന്ന പലര്‍ക്കും ജയിലിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ അനധികൃത നിയമനത്തിനെതിരെ ബിജെപി സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ സുരേന്ദ്രൻ

അനധികൃതമായി കത്തെഴുതി നിയമനം നടത്തേണ്ടതെങ്ങനെയെന്ന് ഡോക്ടറേറ്റ് എടുത്ത ആളാണ് നഗരസഭാ മേയര്‍. ഇന്ന് ആര്യ മാത്രമല്ല ശിവന്‍കുട്ടി വരെ ഭയപ്പാടോട് കൂടിയിട്ടാണ് ബിജെപിയെ നോക്കുന്നത്. നഗരസഭയുടെ ഭരണത്തിലേക്ക് ബിജെപി വരുന്നത് വരെ മാത്രമെ അഴിമതി നിറഞ്ഞ സിപിഎം ഭരണകര്‍ത്താക്കള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ സാധിക്കൂ. അത് കഴിഞ്ഞാല്‍ അവരുടെ സ്ഥാനം ജയിലിലാണ്.

ഒരിക്കലും ബിജെപിയുടെ കൊടികുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പശ്ചിമ ബംഗാളില്‍ ഭരണം ബിജെപിയെ ഏല്‍പ്പിക്കാന്‍ അവിടത്തെ ജനങ്ങള്‍ തയ്യാറെടുക്കുകയാണ്. അത്‌പോലെ ഈ നഗരസഭയിലെ അഴിമതിക്കെതിരെ സംശുദ്ധമായ ഭരണത്തിന് നേതൃത്വം നല്‍കാന്‍ ബിജെപി ഒരുങ്ങുകയാണ്.

ത്രിപുരയില്‍ രണ്ടരശതമാനം വോട്ടില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തലസ്ഥാന ഭരണവും ബിജെപി പിടിക്കുമെന്നും അവര്‍ പറഞ്ഞു. ജയിലിലേക്ക് പോകേണ്ട സാഹചര്യം ആര്യയ്ക്കും ആര്യയെ സഹായിച്ച പലര്‍ക്കും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷനായ ചടങ്ങില്‍ കൗൺസിൽ പാർട്ടി ലീഡർ MR ഗോപൻ, ഉപനേതാവ് കരമന അജിത്ത് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.വി.വി രാജേഷ്, എം.വി അഞ്ജന, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി.ശിവന്‍കുട്ടി, , ദേശീയ കൗണ്‍സില്‍ അംഗം പി.അശോക് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി തിരുമല അനില്‍, സിമി ജ്യോതിഷ്, ജില്ലാ ഭാരവാഹികളായ പോങ്ങുമൂട് വിക്രമൻ, ശ്രീവരാഹം വിജയൻ, കഴക്കൂട്ടം അനിൽ, എസ് ജയചന്ദ്രൻ, എസ് കെ പി രമേശ്, കണ്ണമൂല സന്ദീപ്, പ്രശാന്ത് മുട്ടത്തറ, ജെ.കൃഷ്ണകുമാർ കമലേശ്വരം ഗിരി, പീറ്റർ സോളമൻ,ഗോകുൽഗോപിനാഥ്,വെട്ടുകാട് പോൾ,
ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി വി ജി ഗിരികുമാർ, തുടങ്ങിയ നേതാക്കളും നഗരസഭാ കൗണ്‍സിലര്‍മാരും പങ്കെടുത്തു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ ഉത്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ അധ്യക്ഷനായിരുന്നു… നേമം കൗൺസിലർ ദീപിക മുഖ്യ പ്രഭാക്ഷണം നടത്തി.. സെൻട്രൽ മണ്ഡലം പ്രസിഡൻ്റ് ചിഞ്ചു, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് കെ.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.


