
“വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വട്ടപ്ലാമൂട് സ്വദേശിനി 29 കാരിയാണ് വ്യാഴം രാത്രി 11.30 ന് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെയാണ് സംഭവം.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിൽനിന്ന് സന്ദേശം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിനു കൈമാറി. പൈലറ്റ് എസ് ആകാശ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി മേഘ എന്നിവരെത്തി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു”



