രമേഷ് പിഷാരടി വീണ്ടും സംവിധായകനാവുന്നു, നായകൻ സൗബിൻ ഷാഹിർ

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ​ഗാന​ഗന്ധർവ്വന് ശേഷം വീണ്ടും സംവിധായകന്റെ വേഷമണിയാൻ രമേഷ് പിഷാരടി. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൗബിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിഷാരടി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

എഴുത്തുകാരനായ സന്തോഷ്‌ ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷ, ഷിനോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തിയ പഞ്ചവർണ്ണ തത്തയായിരുന്നു പിഷാരടിയുടെ ആദ്യ ചിത്രം. കോമഡി പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രം മികച്ച വിജയം നേടി. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ​ഗാന​ഗന്ധർവ്വൻ ഒരുക്കി. ചിത്രത്തിന്റെയും രചനയും സംവിധാനവും പിഷാരടി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!