പാലക്കാട്: ഈ മാസം 15ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കു. പൊങ്കൽ ഉത്സവം പ്രമാണിച്ചാണ് പ്രവർത്തനം ഒരു ഷിഫ്റ്റാക്കിയത്.
ഞായറാഴ്ചകളിലേതു പോലെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും പ്രവർത്തനം.

