പൊങ്കൽ : യശ്വന്ത്പുർ- കൊച്ചുവേളി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യശ്വന്ത്പുരിനും കൊച്ചുവേളിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

യശ്വന്ത്പുർ–കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരും. തിരികെ കൊച്ചുവേളി–യശ്വന്ത്‌പുർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്‌പെഷൽ 14 ന് രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും. പിറ്റേദിവസം വൈകിട്ട് നാലരയ്‌ക്ക് യശ്വന്ത്പുരിലെത്തിച്ചേരുമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!