
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ), യെസ് ലീപ് (YesLEAP) കമ്മിറ്റി (യങ് ലീഡേഴ്സ്, എന്റർപ്രണേഴ്സ് ആൻഡ് സ്റ്റാർട്ടപ്പ്സ് കമ്മിറ്റി) യുടെ നേതൃത്വത്തിൽ യെസ് ലീപ് 2026 (YesLEAP 2026) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയോട് അനുബന്ധിച്ച ഇൻഡസ്ട്രി റൗണ്ട്ടേബിൾ 360° ചർച്ചയിൽ അദാനി വിഴിഞ്ഞം പോർട്ട്, സി.ഇ.ഒ. പ്രദീപ് ജയരാമൻ മുഖ്യപ്രഭാഷണം നടത്തി. തുറമുഖങ്ങൾ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുവാണെന്നും, ഈ മാസം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളോടെ വിഴിഞ്ഞത്തിന്റെ സാധ്യതകൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ലോക ശ്രദ്ധ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപപ്പെടുന്ന വൈവിധ്യമാർന്ന ബിസിനസ് അവസരങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കേരളത്തിലെ പ്രധാന വളർച്ചാ മേഖലകളിൽ, തിരുവനന്തപുരം അസ്ഥാനമായ വ്യവസായത്തിന് അനുയോജ്യമായ അവസരങ്ങൾ കണ്ടെത്തുന്നതാണ് യെസ് ലീപ് പരിപാടിയുടെ ലക്ഷ്യം. ഈ റൗണ്ട്ടേബിൾ ചർച്ചയിലൂടെ വിഴിഞ്ഞം തുറമുഖ അധിഷ്ഠിത വ്യവസായ അവസരങ്ങൾ , മാരിടൈം–ഷിപ്പിംഗ് മേഖലയിലെ സാധ്യതകൾ, വ്യവസായ മേഖലയിലെ വിവിധ പങ്കാളികൾക്കിടയിൽ അറിവ് പങ്കുവെക്കൽ, സഹകരണം, നെറ്റ്‌വർക്കിംഗ്, ഉയർന്നുവരുന്ന ബിസിനസ് പ്രവണതകൾ, വരാനിരിക്കുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് വ്യവസായ രംഗത്തെ വിവിധ പങ്കാളികൾ ചർച്ച ചെയ്തു.

ചർച്ചയിൽ ഡോ. രാജശ്രീ എം.എസ്. (സി.ഇ.ഒ., ട്രെസ്റ്റ് റിസർച്ച് പാർക്ക്), രഘുചന്ദ്രൻ നായർ (പ്രസിഡന്റ്, ടിഎംഎ), ജാൻസി ജോസ് (ചെയർ, യെസ് ലീപ്), അജു കെ. മാത്തൻ കോ-ചെയർ, യെസ് ലീപ്), ഉണ്ണികൃഷ്ണൻ ഗോപിനാഥ് (സെക്രട്ടറി, ടിഎംഎ), .അനുപമ രാമചന്ദ്രൻ (മീഡിയ ചെയർ, ടിഎംഎ) എന്നിവർ സംസാരിച്ചു.

തുറമുഖം, മാരിടൈം, ഷിപ്പിംഗ്, മറ്റു അനുബന്ധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇകൾ, സ്റ്റാർട്ടപ്പുകൾ, യുവ സംരംഭകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജെഎൽഎൽ , വെബിഫൈ ഐഒടി (പ്രൈവറ്റ്) ലിമിറ്റഡ്, ബെക്കൺ വാട്ടർ ട്രീറ്റ്‌മെന്റ് ആൻഡ് സർവീസസ് (പ്രൈവറ്റ്) ലിമിറ്റഡ്, നിയോക്സ് ഇക്കോ സൈക്കിൾ (പ്രൈവറ്റ്) ലിമിറ്റഡ്, ഫിക്സിറ്റ് ബി ടെക്‌നിക്കൽ സർവീസസ്, ഒക്ടോ യങ് ഗ്ലോബൽ സൊല്യൂഷൻസ് (പ്രൈവറ്റ്) ലിമിറ്റഡ്, ട്രെസ്റ്റ് പാർക്ക്, ടാക്ക്ലോഗ് (പ്രൈവറ്റ്) ലിമിറ്റഡ്, ഷിങ്കഡ് ഷിപ്പിംഗ് ലൈൻസ് (പ്രൈവറ്റ്) ലിമിറ്റഡ്, ഓക്സിക്യൂർ ടെക്‌നോളജീസ് (പ്രൈവറ്റ്) ലിമിറ്റഡ്, ഇൻസ്റ്റിയോ എക്സ്പീരിയൻസസ് (പ്രൈവറ്റ്) ലിമിറ്റഡ്, ഇ2പി വേൾഡ് എഞ്ചിനീയറിംഗ് & മറൈൻ സർവീസസ് (പ്രൈവറ്റ്) ലിമിറ്റഡ്, സ്ട്രാവ ടെക്‌നോളജീസ് (പ്രൈവറ്റ്) ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

യെസ് ലീപ്പ് പദ്ധതിയിലൂടെ, സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി തദ്ദേശ കമ്പനികളെ പരിപോഷിപ്പിക്കുകയും എം.എസ്.എം.ഇ.കളെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് തിരുവനന്തപുരം മേഖലയെ ഊർജ്ജസ്വലവും നവീനതയിൽ അധിഷ്ഠിതവുമായ ഒരു സംരംഭക നഗരമാക്കി വളർത്തിയെടുക്കാൻ ടി.എം.എ ലക്ഷ്യമിടുന്നു.
