ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു.

ഇടവയിൽ വികസന സെമിനാർ

ഇടവ : 2026-27 ലെ വാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ, ഇടവ അപ്പൂസ് റീജൻസി ഹാളിൽ നടന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻസി.വി പദ്ധതി രേഖ പ്രകാശനം നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ. എസ് പദ്ധതി രേഖാ വിശദീകരണം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ: എം. സഫീർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കൃഷ്ണകുമാർ, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാബു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനു. ജി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിന. ടി,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് കുമാർ. എം,സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ.സി.എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ. എൻ.സി, അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ. എം.എം, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാർ, അംഗനവാടി അധ്യാപകർ, ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ- തൊഴിലുറപ്പ് പ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!