ഇടവ : മാന്തറ ചിറയിൽ എംവി എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു.വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു . സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രിയ.പി അധ്യക്ഷയായിരിന്നു . സ്കൂൾ മുൻ എച്ച് എം എസ്.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാബു , മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിന. ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസീല. എസ്, റജിന മുഹമ്മദ്‌ഷാ, ഐദ മൺസൂർ, രമണി. എസ്, റോഷ്നി. ആർ, റിസ്വാന അഷ്റഫ്, സൽമാൻ. ടി.എ, മാനേജ്മെന്റ് പ്രതിനിധി രാജീവ്, എം.ആർ. ലൈബ്രറി സെക്രട്ടറി ഇമ്തിയാസ് , മുൻ പിടിഎ പ്രസിഡണ്ട് മുഹമ്മദ്, എം പി ടി എ പ്രസിഡന്റ് റസീലിയ, സ്കൂൾ എച്ച് എം സരിത.ജി, അധ്യാപിക സരിത. വി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
