വിദ്യാർത്ഥികളുമായി സംവദിച്ച് അടൂർ പ്രകാശ്

വിദ്യാർത്ഥികളുമായി നേരിൽ കണ്ട് സംവദിച്ച് അടൂർ പ്രകാശ്. മേനംകുളം സെന്റ് ജേക്കബ്സ് ബി എഡ് കോളേജിലെ “കൂടെ 2024 ” എന്ന സഹവാസ ക്യാമ്പിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായാണ് അടൂർ പ്രകാശ് എം പി കോളേജിൽ എത്തിയത്. ഇവിടെ എത്തി കുട്ടികളോടൊപ്പം സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികൾ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുകയും വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സഹവാസ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.അസിസ്റ്റന്റ് പ്രൊഫസ്സർ ദീപ പി,സ്റ്റുഡന്റ് ക്യാമ്പ് കോർഡിനേറ്റർ പോൾ യൂജിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!