പാലക്കാട്: മലമ്പുഴ ഡാം നാളെ തുറക്കും. വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്താണ് തീരുമാനം. ഡാമിൽ നിന്നു നാളെ മുതൽ പുഴയിലേക്ക് വെള്ളം തുറന്നു വിടും.

ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നാളെ രാവിലെ 10 മണി മുതൽ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.
