പരശുറാം എക്സ്‌പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നീട്ടി; അധികമായി രണ്ട് ജനറൽ കോച്ചുകൾ

മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്.ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും.

മറ്റന്നാൾ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കും.അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; 34 കോടി രൂപ ദയാധനം കൈമാറി, ഉടൻ ജയിൽ മോചിതനാകും
ട്രെയിനിൽ ഉൾപ്പെടുത്തിയ അധിക രണ്ട് കോച്ചുകളും ജനറൽ കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എസി ചെയര്‍ കാറുകളും രണ്ട് ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!