മാനവ സേവ വെൽഫയർ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം കെ.എം.ജെ.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ യാസിർ ഷറഫുദീനു

മാനവസേവ വെൽഫയർ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ യാസിർ ഷറഫുദീന്. ഇന്ന് വൈകിട്ട് ആറ്റിങ്ങൽ പൊയ്ക‌മുക്ക് തിപ്പട്ടി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന മാനവസേവ വാർഷികാഘോഷത്തിൽ വെച്ച് സിനിമതാരം സലിംകുമാർ പുരസ്‌കാരം കൈമാറി.

അതേ സമയം ഇക്കൊല്ലത്തെ മാനവസേവ വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം ഏറ്റുവാങ്ങി. സലിംകുമാർ . കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.


എംഎൽഎ വി ശശി, ഗോകുലം മെഡിക്കൽ കോളേജ് എംഡി കെ കെ മനോജ് , സീരിയൽ താരം കൃഷ്‌ണേന്ദു തുടങ്ങിയവർ പങ്കെടുത്തു. മുകേഷ് എംഎൽഎ ജൂറി ചെയർമാനും അഡ്വ: ലെനിൻ. എസ്, അഡ്വ പി.ആർ. രാജീവ്, രഘുനാഥൻ ജ്യോത്സ്യർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.  വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!