ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഡോക്ടർമാർക്ക് മെഡിക്കൽ വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരത്തോടു കൂടി ആരോഗ്യമേഖല യിലെ പുതിയ രോഗങ്ങളേയും, പ്രതിരോധ സംവിധാനങ്ങളേയും, നൂതന ചികിത്സാ രീതികളേയും കുറിച്ചു ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് വേണ്ടി മെഡിക്കൽ വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിച്ചു.വിവിധ ജില്ലകളിൽ നിന്നും നൂറോളം ഡോക്ടർമാർ പങ്കെടുത്ത ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് . ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ പരിശീലന പരിപാടികൾ ഡോക്ടർമാരുടെ സേവന ത്തിൻ്റെ ഗുണമേൻമ വർദ്ധിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി പറഞ്ഞു.മെഡിക്കൽ സൂപ്രണ്ട് ഡോ.റ്റിറ്റി പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ: S K. നിഷാദ് സ്വാഗതവും, ഡോ: K. ജോഷി നന്ദിയും പറഞ്ഞു.
ഡോ. ശ്രീ ദാസ് ഗോപാലകൃഷ്ണൻ ,ഡോ :V. കാർത്തിക്, ഡോ: റേച്ചൽ ഉമ്മൻ, ഡോ: അലീഷ ആനി ജവഹർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ചു ക്ലാസ്സുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!