നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത സിനിമ , സീരിയൽ , നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കൻ കോൺസുലേറ്റു ഉദ്യോഗസ്ഥനുമായിരുന്ന പയ്യന്നുർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി പി രാമചന്ദ്രൻ (81) നിര്യാതനായി.

ഭാര്യ വത്സരാമചന്ദ്രൻ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: മാധവൻ കെ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: പദ്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി. സംസ്കാരം നാളെ (5/9/24) രാവിലെ 9 മണിക്ക്.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ .

