ഇടവ പഞ്ചായത്ത്‌ വനിതാ ജംഗ്ഷൻ തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഐ എ എസ് ഉത്ഘാടനം ചെയ്യുന്നു.

ഇടവയിൽ വനിതാ ജംഗ്ഷൻ അരങ്ങേറി

ഇടവ പഞ്ചായത്തിലെ വനിതാ ജംഗ്ഷൻ കാപ്പിൽ ഭഗവതി ക്ഷേത്രം അങ്കണത്തിൽ  അരങ്ങേറി. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഐഎഎസ്  ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭ ആർ എസ് കുമാർ അധ്യക്ഷയായിരുന്നു.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ബാലിക്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംങ്ങളായ ഗീതാ നസീർ,വി. പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത.എസ്.ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് കെ. ജെ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. സി, ഗ്രാമപഞ്ചായത്തിലെ വനിതാ മെമ്പർമാർ, വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, സി ഡി പി ഓ ജ്യോതിഷ് മതി, ഐസിഡിഎസ് സൂപ്പർവൈസർ ശൈലജ, സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ  ദീപിക പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. 

ബോഡിബിൽഡർ കാജൽ ജനിത്ത്, ഓട്ടൻ തുള്ളൽ കലാകാരി രാധാമണി, കഥാപ്രസംഗ കലാകാരി വെൺകുളം ബേബി ഗിരിജ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!